23. ദയൂബന്ദും ദാറുല്‍ ഉലൂമും ബാക്വിയാത്തും

23. ദയൂബന്ദും ദാറുല്‍ ഉലൂമും ബാക്വിയാത്തും







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    ദര്‍സ് സംമ്പ്രദായത്തില്‍ നിന്ന് ബ്രിട്ടീഷ്പരിഷ്‌ക്കരണമായ ക്ലാസ്സ് റും സിസ്റ്റത്തിലേക്ക് മത  പഠനം  മാറിയത് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയില്‍ 1866 ല്‍ ദാറുല്‍ ഉലൂം ദയൂമ്പന്ദ് സ്ഥാപിതമായതോടെയാണ്. റഷീദ് അഹമ്മദ്ദ് ഗംഗോയി (1829-1905)മുഹമ്മദ് ഖാസിം നാനൂതവി (1832-80) തുടങ്ങിയവരാണ് സ്ഥാപക പ്രമുഖര്‍. അതൃത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗഫാര്‍ ഖാന്‍, മൗലാന അബുല്‍  കലാം ആസാദ്, മൗലാന മഹമൂദ് ഹസ്സന്‍ തുടങ്ങിയവരുടെ നേതൃത്ത്വത്തില്‍ നടന്ന  സ്വാതന്ത്രസമര പോരാട്ടത്തിന്‍റെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനാങ്കണം വേദിയൊരുക്കി. ഇന്ത്യയിലെ പ്രശസ്ത ഹദീസ് പഠന കേന്ദ്രമെന്ന ഖ്യാതി ഇതിനു സ്വന്തം. അലീഗര്‍ വിദ്യാകേന്ദ്രം ബ്രിട്ടീഷ് സര്‍ക്കാറില്‍ നിന്നുള്ള സഹായങ്ങള്‍ സ്വീകരിച്ചപ്പോള്‍ ദാറുല്‍ ഉലൂം ഭരണകൂടത്തിന്‍റെ ആനുകൂല്യങ്ങള്‍ കൈപറ്റിയില്ല.

    പരമ്പരാഗത മുസ്‌ലിം വിദ്യാഭ്യാസ രീതിയായ  ദയൂമ്പന്ദീസവും ആധുനിക വിദ്യാഭ്യാസ സംമ്പ്രദായമായ അലീഗറിസവും സമന്വയിപ്പിച്ച് പ്രശസ്ത ഉറുദു കവി അല്ലാമ ശിബിലി നുഅ്മാനിയുടെ അശ്രാന്ത പരിശ്രമത്താല്‍ ലഖ്‌നൗവില്‍  1898 ല്‍ നദ്‌വാ ദാറുല്‍ ഉലൂം സ്ഥാപിതമായി. പ്രഥമ സെക്രട്ടറി ജനറല്‍ മൗലാന മുഹമ്മദലി മോങ്കിരിയാണ് 1999 ല്‍ അന്തരിച്ച ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന അബുല്‍ ഹസ്സന്‍ അലി നദ്‌വിയും ഈ പദവി അലങ്കരിച്ചു. ശാഹ് അബ്ദുള്‍ വഹാബ് ഖാദിരി തുടങ്ങിയവര്‍ രൂപം നല്‍കിയ വെല്ലൂര്‍ ബാക്കിയാതു സ്വാലിഹാത്, ആര്‍ക്കാട് നവാബിന്‍റെ നേതൃത്വത്തില്‍ മൗലാന മുഹിയദീന്‍ അബ്ദു ലത്തീഫ് ഖാദിരി സ്ഥാപിച്ച വെല്ലൂര്‍ ലത്വീഫീയ അറബി കോളേജ്,  ഹംദര്‍ദ് യൂനിവേഴ്‌സിറ്റി ഡോ: മുക്താര്‍ മുഹമ്മദ് അന്‍സാരിയുടെ നേതൃത്ത്വത്തില്‍ സ്ഥാപിച്ച ജാമീയ മില്ലിയ യൂനിവേഴ്‌സിറ്റി  മൗലാന മുഹമ്മദലി, ഹഖീം അജ്മല്‍ ഖാന്‍ തുടങ്ങിയവരുടെ കൂട്ടായ്മയാല്‍ 1910 ല്‍ രൂപികൃതമായ അഹ്‌റാര്‍ മൂവ്‌മെന്‍റ് തുടങ്ങിയവ കഴിഞ്ഞ നൂറ്റാണ്ടില്‍ വൈജ്ഞാനിക-സാമൂഹിക രംഗത്ത് വെളിച്ചം വിതറിയ പ്രശസ്ത മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളുമാണ്.