44.സ്വകാര്യ സ്‌കൂള്‍ അധ്യാപകരും സര്‍ക്കാര്‍ ശമ്പളവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ എലിമെന്‍ററി(എല്‍പി) അഞ്ച് വര്‍ഷവും ഹയര്‍ എലിമെന്‍ററി സെക്കണ്ടറി(യുപി+ഹൈസ്‌ക്കൂള്‍) ആറ് വര്‍ഷവും പ്രീ യുനിവേഴ്‌സിറ്റി ഒരു വര്‍ഷവും ഇന്‍റര്‍ മിഡിയേറ്റ് രണ്ട് വര്‍ഷവും ഡിഗ്രി പാസ് കോഴ്‌സ് രണ്ട് വര്‍ഷവും ഡിഗ്രി ഓണേഴ്‌സ് മൂന്ന് വര്‍ഷവും. ഇങ്ങനെയായിരുന്നു പഠന കലാവധി. ചില വിദ്യാലയങ്ങളില്‍ ഹയര്‍ എലിമെന്‍ററിയില്‍ 3 വര്‍ഷത്തെ പഠനത്തിന്നൊടുവില്‍ ഇഎസ്എസ്എല്‍സി പൊതു പരീക്ഷയും നടത്തിയിരുന്നു.
ഒരവസരത്തില്‍ മുസ്‌ലിം സ്‌കൂളുകളുടെ പ്രവര്‍ത്തി ദിനങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയായിരുന്ന വെള്ളിയും ശനിയും അവധിയും ചില സ്‌കൂളുകളില്‍ മതപഠനമുണ്ടായതിനാല്‍ രാവിലെ അഞ്ചും ഉച്ചക്ക് ശേഷം മൂന്നും അടക്കം ദിവസവും 8 പിരീഡുകള്‍ പ്രവര്‍ത്തിച്ചു. വെള്ളിയും ഞായറും അവധിയും ക്ലാസ് സമയം പത്തര മുതല്‍ നാലര വരെയുമായിരുന്നു. രാവിലെ പ്രാര്‍ത്ഥനക്ക് സുറത്തുല്‍ ഫാത്തിഹ ഓതി പഠനം ആരംഭിക്കുന്ന മുസ്‌ലിം സ്‌കൂളുകളുമുണ്ട്.
പ്രൈമറി സ്‌ക്കൂള്‍ അദ്ധ്യാപകന്‍റെ ശമ്പളം കേവലം തുച്ഛമായിരുന്നു. പലപ്പോഴും ഇത് പൂര്‍ണമായി ലഭിക്കാറില്ല അധ്യാപകരുടെ ശമ്പളം അടക്കമുള്ള തുക ഗ്രാന്റായി മൊത്തം മാനേജര്‍മാരെ ഏല്‍പ്പിക്കും. ചില മാനേജ്‌മെന്‍റുകള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മെയന്‍റെനന്‍സ് ഗ്രാന്റിലേക്ക് 20 ശതമാനവും അതിലധികവും പിടിക്കും. ശമ്പളം ലഭിക്കാന്‍ പലപ്പോഴും മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്നിരുന്നു. വലപ്പോഴും കുറഞ്ഞ ശമ്പളം ലഭിച്ച് ഉപജീവനം നടത്തിയിരുന്ന ഭൂരിപക്ഷം അധ്യാപകരുടെയും ജീവിതം ദുരിത പൂര്‍ണ്ണവുമായിരുന്നു. മാസത്തിന്‍റെ ആദ്യത്തില്‍ ശമ്പളം നല്‍കിയിരുന്ന മാനേജര്‍മാരുമുണ്ടായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോന്‍ തിരുകൊച്ചി സംസ്ഥാനത്ത് ഭരണത്തിലിരിക്കുമ്പോഴാണ് ആദ്യമായി എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഹെഡ്മാസ്റ്റര്‍ മുഖേന ശമ്പളം നല്‍കാന്‍ നിഷ്‌കര്‍ഷിച്ചത്.