27. പ്രഥമ മലയാളി
മുസ്‌ലിം ഗവര്‍ണര്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
മുസ്‌ലിംകളുടെ ആത്മീയ നേതാവ് മലപ്പുറം ജില്ലയിലെ മമ്പുറം സയ്യിദ് അലവി തങ്ങള്‍-ഫാത്വിമ ദമ്പതികളുടെ മകനായി മകനായ സയ്യിദ് ഫസല്‍ തങ്ങളാണ്(1824--1901) മലയാളക്കരയിലെ പ്രഥമ മുസ്‌ലിം ഗവര്‍ണര്‍. ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ മുസ്‌ലിം വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്വപിതാവിന്‍റെ പാത ബാല്യത്തില്‍ തന്നെ ഫസല്‍ തങ്ങളും പിന്തുടര്‍ന്നു. 1843 ല്‍ പിതാവ് ഇഹലോക വാസം വെടിഞ്ഞതിനെ തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം അറേബ്യയിലേക്ക് കപ്പല്‍ കയറി. 1848 ല്‍ തിരിച്ചെത്തിയ അദ്ദേഹം മുസ്‌ലിം നേതൃത്വം എറ്റെടുത്തു. 1852 മാര്‍ച്ച് 19ന് കോഴിക്കോട് നിന്ന് ദേശപരിത്യാഗം ചെയ്ത് യമനിലെത്തി വിവിധ അറേബ്യന്‍ നാടുകളിലും വര്‍ഷങ്ങളോളം മക്കയിലും പാര്‍ത്ത അദ്ദേഹം തുര്‍ക്കിയിലെത്തി. സുല്‍ത്താന്‍ മുറാദ്(അഞ്ചാമന്‍) അഫന്ദി ഫസല്‍ തങ്ങളെ യമനിലെ ളുഫാര്‍ പ്രവിശ്യയുടെ ഗവര്‍ണറാക്കി നിയമിച്ചു.
ഗോത്ര വര്‍ഗ്ഗക്കാരില്‍ നിലനിന്നിരുന്ന അനൈക്യത്തിന് അറുതി വരുത്തിയും പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കിയും ചുരുങ്ങിയ കാലം കൊണ്ട് മികച്ച ഭരണാധികാരിയെന്ന് ഖ്യാതി നേടി. ബ്രിട്ടീഷ് ഭരണാധികാരികളുടെ അഭിന്ദനങ്ങള്‍ക്ക് അര്‍ഹനായി. തുടര്‍ന്ന് അദ്ദേഹം തുര്‍ക്കി ഉസ്മാനിയ ഭരണത്തിന് കീഴില്‍ ക്യാബിനറ്റ് അംഗമായും സുല്‍ത്താന്‍റെ അഡൈ്വസറായും സേവനമനുഷ്ഠിച്ചു. ഫാദല്‍ പാഷ തുടങ്ങിയ ബഹുമതികള്‍ നല്‍കി ഭണകൂടം ആദരിച്ചു. 77-#ാമത്തെ വയസ്സില്‍ കോണ്‍സ്റ്റാന്റി നോപ്പിളില്‍ അന്തരിച്ചു.