56. വൈജ്ഞാനിക പ്രസരണവും പാണക്കാട് കുടുംബവും



56. വൈജ്ഞാനിക പ്രസരണവും  പാണക്കാട് കുടുംബവും




ടിവിഅബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


    കഴിഞ്ഞ  നൂറ്റാണ്ടിന്‍റെ രണ്ടാം പകുതി മുതല്‍ മുസ്ലിം  മത ഭൗതീക വിദ്യാഭ്യാസ മേഖലയെ സമുദ്ധരിക്കുന്നതിനും ദിശാ ബോധം നല്‍കുന്നതിനും സുപ്രധാന പങ്ക് വഹിച്ചവരാണ് പാണക്കാട് തങ്ങന്‍മാര്‍ . അല്‍ അസ്ഹര്‍ പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആദ്യമായി ഏറ്റെടുത്ത ചുമതലകളില്‍ ഒന്നാണ് മമ്പാട് എം.ഇ.എസ്.കോളേജിന്‍റെ അദ്ധ്യക്ഷ പദവി. 1974 സെപ്തംബര്‍ ഒന്നിന് സംസ്ഥാന മുസ്ലിം ലീഗിന്‍റെ അദ്ധ്യക്ഷ പദം ഏറ്റെടുത്തതു മുതല്‍ 2009 ആഗസ്റ്റ് ഒന്നിന് ഇഹലോകവാസം വെടിയുന്നതു വരെ കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപടക്കുന്നതിലും മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തെയും മത ഭൗതിക വൈജ്ഞാനിക മേഖലയെ  പ്രോല്‍സാഹിപ്പിക്കുന്നതിലും ശിഹാബ് തങ്ങളുടെ ദൃശ്യാ അദൃശ്യാ പങ്ക് സുപ്രധാനമാണ്. 

        സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിക്കലി ശിഹാബ് തങ്ങള്‍, ബഷീര്‍ അലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ഹാമിദലി ശിഹാബ് തങ്ങള്‍ തുടങ്ങി ഒരു കുടുംബം മുഴുവന്‍ വൈജ്ഞാനിക നവോത്ഥാനത്തിന് ശ്രദ്ധേയമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു. വിവിധ മത സാംസ്ക്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുംടെയും ആത്മീയ ഭൗതീക നേതൃത്വം ഈ കുടുംബങ്ങത്തിന്‍റെ കരങ്ങളില്‍ അര്‍പ്പിതമാണ്. 

    നല്ല വ്യക്തി, നല്ല സമൂഹം എന്ന ആദര്‍ശ വാക്യം ഉയര്‍ത്തികാണിച്ച് സൃഷ്ടിപരമായ ആശയങ്ങളുമായി പ്രവര്‍ത്തന രംഗത്ത് സജീവത്വം വഹിക്കുന്ന സംഘടനയാണ് മുസ്ലിം സര്‍വീസ് സൊസൈറ്റി(എം.എസ്.എസ്.). 1980 മെയ് 27 ന് പ്രൊഫ: കെ. എ. ജലീലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടന രൂപീകൃതമാകുന്നത്. പ്രസിഡന്‍റായി കെ. വി. കുഞ്ഞഹമ്മദും ജനറല്‍ സെക്രട്ടറിയായി പി. എം. മുഹമ്മദ് കോയയും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിനകത്തും പുറത്തും ശാഖകളുണ്ട്. ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, മെഡിക്കല്‍ എയ്ഡ് സെന്‍ററുകള്‍, സകാത്ത്-റിലീഫ് സെന്‍ററുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോഴിക്കോട് പോസ്റ്റ് ഗ്രാജ്യുവേറ്റ് സ്റ്റഡീഡ് ഇന്‍സ്റ്റിറ്റ്യൂട്ട്, മന്ദബുദ്ധികളായ കുട്ടികള്‍ക്കുള്ള പൊന്നാനി കൈലാസം കളത്തിലെ സെപ്ഷ്യല്‍ സ്കൂള്‍ തുടങ്ങിയ പല സ്ഥാപനങ്ങളും സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.