24. പ്രഥമ വിദ്യാഭ്യാസ കമ്മീഷന്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
മായോ പ്രഭു വൈസ്രോയിയായിരുന്ന 1869-72 കാലത്ത് കത്തിയവാറില്‍ രാജാക്കോട്ട് കോളേജും രാജാകന്മാരുടെയും ഉന്നതരുടെയും കുട്ടികള്‍ക്ക് അജ്മീറില്‍ മറ്റൊരു കോളേജും സ്ഥാപിച്ചു. റിപ്പണ്‍ പ്രഭുവിന്‍റെ കാലത്ത് സര്‍ വില്യം ഹണ്ടര്‍ അദ്ധ്യക്ഷനായി 1882 ല്‍ ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ചുമതലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നാട്ടുവിദ്യാലയങ്ങളെ വിദ്യാഭ്യാസത്തിന്‍റെ മുഖ്യധാരയില്‍ കൊണ്ടുവരണമെന്നും അധ്യാപക പരിശീലനത്തിന് നോര്‍മല്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും സ്ത്രീ വിദ്യാഭ്യാസത്തിന് പരിഗണന നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
കഴ്‌സണ്‍ പ്രഭുവിന്‍റെ കാലത്ത് 1902ല്‍ സര്‍ തോമസ് റേയുടെ നേതൃത്വത്തില്‍ യൂനിവേഴ്‌സിറ്റി കമ്മീഷനെ നിയോഗിച്ചു. 1904 ല്‍ പാസ്സാക്കിയ ഇന്ത്യന്‍ സര്‍വകലാശാല നിയമത്തിലൂടെ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കി മാറ്റുകയും സെനറ്റ്, സിന്റിക്കേറ്റ് സമിതികളില്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രാമുഖ്യം നല്‍കുകുയും ചരിത്ര പഠനവും പുരാവസ്തു ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് പുരാവസ്തു സംരക്ഷണ നിയമം പാസ്സാക്കുകയും ചെയ്തു. തുടര്‍ന്ന് ആര്‍ക്കിയോളിജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമായി.
ചെംസ് ഫോര്‍ഡ് പ്രഭുവിന്‍റെ കാലത്ത് (1917-1919) നിയമിതമായ സാഡ്‌ലര്‍ കമ്മീഷന്‍(ടമറഹലൃ രീാാശശൈീി 19171919) ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. സര്‍ അശുതോഷ് മുഖര്‍ജി, ഡോ:സിയാവുദ്ദീന്‍ അഹമ്മദ് എന്നിവരായിരുന്നു കമ്മീഷനിലെ ഇന്ത്യന്‍ പ്രതിനിധികള്‍. 12 വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മെട്രിക്കുലേഷനും, തുടര്‍ന്ന് ഇന്‍റര്‍മീഡിയെറ്റും സര്‍വകലാശാലാ പഠനവും എന്ന രീതിയിലായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശകള്‍. യൂണിവേഴ്‌സിറ്റി കോഴ്‌സ് മുന്നു വര്‍ഷമായി നിജപ്പെടുത്തുകയും പാസ്‌കോഴ്‌സ്, ഓണേഴ്‌സ് എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. വനിതാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ ഒരു ബോര്‍ഡും നിദ്ദേശിച്ചു. ഈ കമ്മീഷന് കല്‍ക്കത്താ സര്‍വകലാശാലാ കമ്മീഷന്‍ എന്നും പേരുണ്ട്.