19. സ്മരിക്കപ്പെടേണ്ടവരും ഭാരവാഹികളും


19. സ്മരിക്കപ്പെടേണ്ടവരും ഭാരവാഹികളും


ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


                                    പൊന്നാനി ഖാന്‍ സാഹിബ് വി ആറ്റക്കോയ തങ്ങളും, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമാണ് 26 വര്‍ഷം വീതം ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്‍റ് പദം അലങ്കരിച്ച മഹത് വ്യക്തിത്വങ്ങള്‍. കൗഡിയമാകാനകത്ത് ഇമ്പിച്ചിക്കോയ തങ്ങള്‍, പാലത്തും വീട്ടില്‍ കുഞ്ഞുണ്ണി, കുന്നത്ത് പൂക്കോയ തങ്ങള്‍, കല്ലറക്കല്‍ അബ്ദുറഹിമാന്‍കുട്ടി എന്ന ഇമ്പിച്ചി, കൗഡിയാമാക്കാനകത്ത് അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍, എം. കുഞ്ഞുണ്ണിക്കോയ തങ്ങള്‍, ചെറിയ ഈസാലകത്ത് അലി ബിന്‍ ഹസന്‍ ഹാദി തങ്ങള്‍, മഖ്ദൂം പുതിയകത്ത് സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, ആറങ്ങോട്ട് പുത്തന്‍പീടിയേക്കല്‍ അഹമ്മദ്കുട്ടി മൗലവി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രഥമ ജനറല്‍ സെക്രട്ടറി പാങ്ങില്‍ അഹ്മദ്കുട്ടി മുസ്ലിയാര്‍, ഖാന്‍ ബഹദൂര്‍ പി. എം. ആറ്റക്കോയ തങ്ങള്‍, ഖാന്‍ ബഹദൂര്‍ ടി. എം. മൊയ്തുസാഹിബ്, കോട്ട് വി. ചെറുകോയ തങ്ങള്‍, സയ്യിദ് ഹുസൈന്‍ പൂക്കോയ തങ്ങള്‍, സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, അബ്ദുല്ലകുട്ടി മുന്‍സീഫ്, പടിഞ്ഞാറകത്ത് കുഞ്ഞിബാവ, വി.പി.സി. തങ്ങള്‍, കെ. കുട്ടി അബ്ദുല്ല, എ. ഇബ്രാഹിംകുഞ്ഞ്, ടി. ചെറുകോയ തങ്ങള്‍, എം. എം. അബ്ദുല്‍ ഹയ്യ്ഹാജി, എന്‍. ഔസാമു, ജസ്റ്റിസ് പി.കുഞ്ഞിഅഹമ്മദ്കുട്ടി ഹാജി, രാജ അബ്ദുല്‍ ഖാദര്‍ ഹാജി, അത്തക്കാവീട്ടില്‍ ബാവക്കുട്ടി ഹാജി, ബിസ്മി പി. എം. ബാവക്കുട്ടി,  കെ. മൊയ്തീന്‍ കുട്ടി ഹാജി, യു.എം. അബ്ദുല്ല ഹാജി, സി. ഇമ്പിച്ചി ഹാജി, എം.പി.ഒ. മുഹമ്മദ് സാഹിബ്, കെ. മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജി, വെട്ടംവീട്ടില്‍ ബാവ ഹാജി, കെ.വി. മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാട്, കെ.എം. കുഞ്ഞിമുഹമ്മദ് ഹാജി, എം.എം. കുഞ്ഞാലന്‍ ഹാജി,  കെ.പി. അബ്ദുറഹിമാന്‍ കുട്ടി ഹാജി, എം. കുട്ടി ഹസ്സന്‍ കുട്ടി സാഹിബ്, സി. ഹംസ സാഹിബ്, ഏ.വി. ഹംസ സാഹിബ്, ഐ.പി. അഹമ്മദ് കുട്ടി മാസ്റ്റര്‍, ടി.കെ. പരീക്കുട്ടി ഹാജി തുടങ്ങിയ പല പ്രഗത്ഭരും ഗതകാലത്ത് ഭാരവാഹികളായും അല്ലാതെയും വി.എം. അബ്ദുറഹിമാന്‍കുട്ടി, ഇ.യൂസുഫ്, ടി.കെ. അബൂബക്കര്‍, സി.വി. ബാവ തുടങ്ങിയ പലരും ഉദ്യോഗസ്ഥരായും സ്ഥാപനത്തിന്‍റെ അഭിവൃദ്ധിക്ക് സ്ലാഘനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചു. 

                        പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്  തങ്ങള്‍ പ്രസിഡന്‍റും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി വൈസ് പ്രസിഡന്‍റും, ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി സെക്രട്ടറിയും,  പി. മാമ്മുക്കോയ ഹാജി, സി.പി. ബാവഹാജി ജോ. സെക്രട്ടറിയും, സി. മുഹമ്മദ് ശരീഫ്  മാനേജരും, കെ.വി. അവറാന്‍ കുട്ടി ഹാജി അസി. മാനേജരും, മഖദൂം സയ്യിദ് എം.പി. മുത്തുക്കോയ തങ്ങള്‍ ഖജാഞ്ചിയും, എ.എം. അബ്ദുസമദ് അസി. ഖജാന്‍ജിയുമായ 40 അംഗ മാനേജിങ്ങ് കമ്മറ്റിയും 120 അംഗ ജനറല്‍  ബോഡിയുമാണ് ഇപ്പോള്‍ സഭയുടെ ഭരണം നിയന്ത്രിക്കുന്നത്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് സഭ അതിന്‍റെ പരമോന്നത ലക്ഷ്യങ്ങളുമായി ശ്ലാഘനീയമായ രീതിയില്‍ മുന്നേറുന്നു.