8. ദര്‍സിന്‍റെ ആദ്യഘട്ടം

 

8. ദര്‍സിന്‍റെ ആദ്യഘട്ടം


 




 


ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336


    ഇസ്‌ലാമിന്‍റെ ആവിര്‍ഭാവ കാലത്ത് പ്രവാചകന്‍ അനുചരന്‍മാര്‍ക്ക് മസ്ജിദുന്നബവിയില്‍ മത കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക പതിവായിരുന്നു. ഇതില്‍ നിന്നും ഹിറാഗുഹയില്‍ നിന്നും അഹ്‌ലു സ്വുഫത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ദര്‍സിന്റെ ആദ്യഘട്ടം രൂപപ്പെട്ടത്.  ആദ്യകാല മുസ്‌ലീം മത പ്രബോധകര്‍ അധികസമയവും പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇസ്‌ലാമിക പ്രചരണം നടത്തിയിരുന്നത്. അതുകൊണ്ട് മത കാര്യങ്ങള്‍ പഠിക്കാന്‍ പള്ളികളെ ആശ്രേയിക്കേണ്ടി വന്നു. പള്ളികളിലെ ഈ പഠന സമ്പ്രദായത്തിലൂടെയാണ് ദര്‍സുകളുടെ വ്യാപനം. തന്‍മൂലം പള്ളികള്‍ ആരാധനാലയങ്ങള്‍ക്കൊപ്പം   മികവാര്‍ന്ന വിജ്ഞാന പ്രസരണ കേന്ദ്രങ്ങളായി വളര്‍ന്നു. മലയാളക്കരയിലെ പല പ്രമുഖ പള്ളികളിലും മുമ്പ് ദര്‍സുകള്‍ ഉണ്ടായിരുന്നു. ഖാസി സൈനുദ്ദീന്‍ റമദാന്‍ ശാലിയാത്തിയുടെയും അബൂബക്കര്‍ ഫഖറുദ്ദീന്‍ കാലികൂത്തിയുടെയും  നേതൃത്വത്തില്‍ കോഴിക്കോട് പട്ടണത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്ന ദര്‍സുകള്‍ പ്രസിദ്ധമായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ ലോക സഞ്ചാരി ഇബ്‌നു ബതൂത്ത രേഖ പ്പെടുത്തിയതിങ്ങനെ 

    ഈ (ഏഴ് മലയിലെ) പള്ളിയില്‍ വിജ്ഞാന സംമ്പാദനത്തിനായി പാര്‍ക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളുണ്ട് അവര്‍ക്ക് പള്ളി സ്വത്തില്‍ നിന്ന് പ്രതിഫലം നല്‍കുന്നു. പള്ളിയോടനുബന്ധിച്ചുള്ള അടുക്കളയില്‍ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും മുസ്‌ലിം സാധു ജന വിഭാഗങ്ങള്‍ക്കും വിശപ്പടക്കാന്‍ ഭക്ഷണം പാകം ചെയ്യുന്നു' 

 അസ്ഹരീയന്‍ പഠന രീതിയും തദ്ദേശീയ ഗുരുകുല സമ്പ്രദായവും സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തിയെടുത്ത നവീന പാഠ്യ പദ്ധതിയായ മഖ്ദൂമിയന്‍ സിലബസനുസരിച്ചുള്ള ഏകീകൃത ദര്‍സ് ആദ്യമായി ശൈഖ് ആരംഭിച്ചത് പൊന്നാനി വലിയ പള്ളിയിലാണ്. അന്നും ഇന്നും പുകള്‍പ്പെറ്റ ബൊളോഗ്‌ന(സ്ഥാപി:1088),പാരിസ്(സ്ഥാപി:1170),     ഓക്‌സ്‌ഫോര്‍ഡ്(സ്ഥാപി:1249), കേംബ്രിഡ്ജ്(സ്ഥാപി:1318) എന്നീ യൂറോപ്യന്‍ യുനിവേഴ്‌സിറ്റികളില്‍ അക്കാലത്ത് ദൈവശാസ്ത്രം(ഠവലീഹീഴ്യ), നിയമം(ഘമം), വൈദ്യം(ങലറശരശില), മാനവികവിജ്ഞാനം(ഘശയലൃമഹഅൃെേ) തുടങ്ങിയവയായിരുന്നു പ്രധാന പാഠ്യ വിഷയങ്ങള്‍. ശാസ്ത്ര ഗവേഷണം പോലും പാഠേത്യര വിഷയമായിരുന്നു. ശാസ്ത്ര ഗവേഷണത്തിന്‍റെ ആരംഭം കുറിച്ചത് പാഠ്യശാലകള്‍ക്ക് പുറത്താണ്. രൂക്ഷമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശാസ്ത്ര ഗവേഷണത്തിന് കലാശാലകള്‍ കവാടങ്ങള്‍ തുറന്നു കൊടുത്തത്. ഇംഗ്ലീഷ് ലോക ഭാഷയായി വ്യാപിക്കാതിരുന്നതിനാല്‍ അദ്ധ്യായന മാധ്യമം ലാറ്റിന്‍ ഭാഷയായിരുന്നു. 

 ഇംഗ്ലീഷ് ഭാഷയുടെ ചരിത്രം ക്രി.വ: അഞ്ചാം ശതകം മുതല്‍ ആരംഭിക്കുന്നുണ്ടെങ്കിലും പതിനാലാം  ശതകം തൊട്ടാണ് ഈ ഭാഷ ബ്രിട്ടനില്‍ ശക്തമായ  മേധാവിത്വം പുലര്‍ത്തി തുടങ്ങിയത് .1476 ല്‍ വില്ല്യം കാക്‌സ്റ്റണ്‍ അച്ചടിവിദ്യ കണ്ടു പിടിച്ചതോടെയാണ് ഇംഗ്ലീഷ് ഭാഷാചരിത്രത്തിന് വേഗത വര്‍ദ്ധിച്ചത്. 16-ാം നൂറ്റാണ്ടുമുതല്‍ ബ്രട്ടീഷുകാര്‍ ലോക ജനതയുമായി ബന്ധം സ്ഥാപിച്ചതും കലാസാഹിത്യാദി രംഗങ്ങളില്‍ വന്ന പുരോഗതിയും ഈ ഭാഷയെ ആഗോള രംഗത്ത് എറ്റവും മികച്ച പ്രചാരമുള്ള ഭാഷയാകാന്‍ വഴിയൊരുക്കി. എന്നാല്‍ അക്കാലത്ത് അറോബ്യന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് പുറമെ യൂറോപ്പില്‍  അറബി ഭാഷക്ക് അര്‍ഹമായ അംഗീകാരവും ഔദ്യോഗിക പദവിയുണ്ടായിരുന്നു. 

`ആധുനിക സ്‌പെയിന്‍, പോര്‍ച്ചുഗീസ് എന്നിവ ഉള്‍പെടുന്ന ഐബീരിയന്‍ ഉപഭൂഖണ്ഡത്തിലെ  അല്‍അന്തലൂസും' ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നിവയുടെ വടക്കന്‍ ഭാഗങ്ങളും സൈപ്രസ്‌സിസിലി, മല്യോര്‍ക്ക, മെന്യോര്‍ക്ക, കാനറീ ദ്വീപുകള്‍ എന്നിവയടങ്ങുന്ന വിശാല പ്രദേശങ്ങളായിരുന്നു യൂറോപ്പിലെ അറബ് മേഖല. ഇവിടെ ഏതാണ്ട് എട്ട് നൂറ്റാണ്ടോളം അറബി ഭാഷയായിരുന്നു ഔദ്യോഗിക സ്ഥാനത്ത്. ഈ കാലഘട്ടം നിഷ്പ്രഭമാകുന്നതോടെ തെക്കേന്ത്യയില്‍ വിജ്ഞാനത്തിന്റെ ദീപശിഖയായി പ്രശോഭിച്ചു. പൊന്നാനി വലിയ പള്ളി പഠന-മാധ്യമ-സാംസ്‌കാരിക രംഗങ്ങളില്‍ യൂറോപ്യന്‍ കലാശാലകള്‍ക്കൊപ്പമൊ മികച്ചൊ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. ഖുര്‍ആന്‍, ഹദീസ്, തഫ്‌സീര്‍, തസവ്വുഫ്, ഫിഖ്ഹ്(കര്‍മ്മശാസ്ത്രം), ദൈവശാസ്ത്രം,(കലാം), ഹൈഅത്ത്(ഗോളശാസ്ത്രം), മന്തിഖ്(തര്‍ക്കശാസ്ത്രം), ഫല്‍സഫ(തത്വ ശാസ്ത്രം), ഹന്തസ(ജോമട്ടറി), അറബിവ്യാകരണ വിഭാഗമായ നഹവ് സ്വറഫ്, തുടങ്ങിയവയെല്ലാം ഇവിടത്തെ  ദര്‍സില്‍ പഠിപ്പിച്ചു.