26. ഡോ: സക്കീര്‍ ഹുസൈനും വര്‍ധാ സമ്മേളനവും

 26. ഡോ: സക്കീര്‍ ഹുസൈനും വര്‍ധാ സമ്മേളനവും







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    1937 ഓക്‌ടോബര്‍ 22, 23 തിയ്യതികളില്‍ ഗാന്ധിജിയുടെ അദ്ധ്യക്ഷതയില്‍  വര്‍ദ്ധയില്‍ ചേര്‍ന്ന അഖിലേന്ത്യാ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തില്‍ തൊഴിലതിഷ്ഠിതവും ഭാരതീയവുമായ വിദ്യാഭ്യാസ സംമ്പ്രദായത്തെ വിശദമായി ചര്‍ച്ച ചെയ്തു. ഉരുതിരിഞ്ഞ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് ഒരു അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുന്നതിന് പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും(1967-69) കാലത്ത് ഇന്ത്യന്‍ പ്രസിഡന്‍റ് പദവിയും അലങ്കരിച്ച  ഡോ. സാക്കിര്‍ ഹുസൈന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയെ  നയാതാലിം(അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി, വാര്‍ദ്ധാ പദ്ധതി)  എന്ന പേരില്‍ അറിയപ്പെട്ടു. 

    “മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിന് വേണ്ടണ്ടി പ്രവര്‍ത്തിക്കുകയെന്നത് ഒരു ദേശീയ പ്രവര്‍ത്തനമാണ്. ഞാന്‍ ഉദ്യോഗത്തിലിരുന്ന കുറച്ച് കൊല്ലങ്ങളൊഴിച്ചാല്‍ എന്‍റെ ആയുഷ് കാലം മുഴുവനും മുസ്‌ലിം വിദ്യാഭ്യാസത്തിന് വേണ്ടണ്ടിയാണ് ഞാന്‍ ചിലവഴിച്ചത്. ദേശീയ താല്‍പര്യത്തിന് നിരക്കാത്ത ഒരു കാര്യമാണ് ഞാന്‍ ചെയ്ത് കൊണ്ടണ്ടിരിക്കുന്നത് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഒരു ജോലി നാം ഏതു സ്പിരിട്ടില്‍ ചെയ്യതാലുംവിഭാഗീയ ചിന്താഗതിയോടു കൂടിയാണ് നിങ്ങളതു ചെയ്യുന്നതെങ്കില്‍ അപ്പോള്‍ മാത്രമെ അത് വ്യത്യസ്തമായൊരു സംഗതിയായിത്തീരൂ” എന്ന് ഡോ. സാക്കിര്‍ ഹുസൈന്‍ മുസ്‌ലിംകളെ ആഹ്വാനം ചെയ്തു.

    പറങ്കികളുടെ പതനത്തിന് ശേഷം മുസ്‌ലിംകള്‍ മലബാറില്‍  കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയരായത് ബ്രട്ടീഷ്‌ക്കാരുടെ ആഗമനത്തിന്  ആരംഭം കുറിച്ച 19-ാം നൂറ്റാണ്ടിലാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ നിരന്തരമായ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളാല്‍ സാമ്പത്തികമായും മാനസികമായും തകര്‍ന്ന മുസ്‌ലിംകള്‍ക്ക് ഉത്തരേന്ത്യയില്‍ മുഗള്‍ ഭരണത്തെയും ദക്ഷിണേന്ത്യയില്‍ ടിപ്പു സുല്‍ത്താനെയും പരാജയപ്പെടുത്തി അധികാരത്തിലേറിയ ഭരണകൂടത്തോട് സഹകരിക്കാന്‍ മനഃസാക്ഷി അനുവദിച്ചില്ല. 

    ഭൂസ്വത്തിന്‍റെ സംരക്ഷകരായ കുടിയാന്മാര്‍ അധികവും മുസ്‌ലിംകളും ഭൂഉടമകള്‍ അധികവും സവര്‍ണരുമായിരുന്നു. ജന്മി-കുടിയായിമ സ്പര്‍ദ്ധയും  ശത്രുതയും വ്യാപകമായി. ഭൂഉടമകള്‍ക്കും മാടമ്പികള്‍ക്കും കൊല്ലാനും കൊല്ലിക്കാനും കുടിയൊഴിപ്പിക്കാനും ബ്രിട്ടീഷ് ഭരണകൂടം പച്ച കൊടി വീശി. കനത്ത നികുതി ഭാരവും മര്‍ദ്ദനങ്ങളും മുസ്‌ലിംകളെ പ്രക്ഷോഭക്കാരികളാക്കി. ബ്രട്ടീഷ്‌കാര്‍ക്കെതിരിലും ജന്മികള്‍ക്കെതിരിലും ചെറുതും വലുതുമായി നൂറോളം പോരാട്ടങ്ങള്‍ നടന്നു. പൊന്നാനി മഖ്ദൂമുകള്‍, മമ്പുറം സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍, വെളിയംങ്കോട് ഉമര്‍ ഖാസി തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ പണ്ഡിതന്മാര്‍ ഈ കാലഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് വ്യക്തമായ ദിശാ ബോധം നല്‍കി പാദമുദ്ര ചാര്‍ത്തിയ നേതാക്കളാണ്.