55. യൂനിവേഴ്സിറ്റിയും നോളേജ് സിറ്റിയും

55. യൂനിവേഴ്സിറ്റിയും നോളേജ് സിറ്റിയും




ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


    സംസ്ഥാന സര്‍വകലാശാല, കല്‍പിത സര്‍വ്വകലാശാല, നിയമ സര്‍വകലാശാല, കേന്ദ്ര സര്‍വകലാശാല, സംസ്കൃത സര്‍വകലാശാല, മലയാളം സര്‍വകലാശാല, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഉള്‍പ്പടെ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇപ്പോള്‍ 20 സര്‍വ്വകലാശാലകള്‍ കേരളത്തിലുണ്ട്. ഐഎച്ച്ആര്‍ഡി, എല്‍ ബി എസ്, വിക്റ്റേഴ്സ്, കേരളാഹയര്‍ എജുക്കേഷന്‍കൗണ്‍സില്‍  തുടങ്ങി പല ഏജന്‍സികളും സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന കൊച്ചിന്‍ യൂനിവേഴ്സിറ്റി (കുസാറ്റ്) 1971 ലാണ് നിലവില്‍ വന്നത്. ഇതിന്‍റെ പ്രഥമ വൈസ് ചാന്‍സിലര്‍ പ്രൊഫ: ജോസഫ് മുണ്ടശ്ശേരിയായിരുന്നു.

    രാഷ്ട്രപതിയായിരുന്ന ഡോ. രാധകൃഷ്ണന്‍ അദ്ധ്യക്ഷനായ യൂനിവേഴ്സിറ്റി എഡ്യുക്കേഷന്‍ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം 42-ാം ഭരണഘടന ഭേദഗതിയിലുടെ 1976 ല്‍ വിദ്യാഭ്യാസത്തെ കണ്‍കരന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ലാകസഭ 2002 ഡിസംബര്‍ 12 ന് പാസാക്കിയ ഭരണഘടനയുടെ 86-ാം ഭേദഗതിയിലൂടെ (93  - ാം ഭേദഗതി ബില്‍) വിദ്യാഭ്യാസം മൗലികാവകാശമായി മാറി. തുടര്‍ന്ന് ആറുമുതല്‍ 14 വരെ വയസ്സ് പ്രായപരിധിയില്‍പെടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് സമൂഹത്തിന്‍റെ കടമയായി മാറി. ഈ ഭേദഗതിയിലൂടെ 21 എ എന്ന പുതിയ അനുച്ഛേദം ഭരണഘടനയില്‍ കൂട്ടിചേര്‍ത്തു. The state shall provide free and compulsory education to all children of age six to fourteen years in such as a way as the state may, by law, determine. പുതിയ അനുച്ഛേദം, മുമ്പുണ്ടായിരുന്ന 21-ാം അനുച്ഛേദത്തിന്‍റെ ഭാഗമായിട്ട് കൂട്ടിചേര്‍ത്തതുകൊണ്ട് മൗലികാവകാശങ്ങളുടെ എണ്ണം വര്‍ദ്ധിച്ചില്ല; ആറായിതന്നെ നിലനിന്നു. എന്നാല്‍ അനുച്ഛേദം 51  എ യില്‍ ഇഹമൗലെ(ഷ)യ്ക്കു ശേഷം പുതിയ ഇഹമൗലെ (സ)യില്‍ ഇപ്രകാരം ചേര്‍ത്തു. (K) Who is a parent or guardian to provide opportunities for education to his child or, as the case may be, ward betwwen the age of six and fourteen years. അനുച്ഛേദം 51 എ യില്‍ പ്രതിപാദിക്കുന്ന മൗലിക ചുമതലകള്‍ തുടര്‍ന്ന് പത്തില്‍ നിന്ന് പതിനൊന്നായി.

    പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സര്‍ക്കാര്‍ നടപ്പാക്കിയ സമയ ബന്ധിത പരിപാടിയാണ് സര്‍വ്വ ശിക്ഷാ അഭയാന്‍. ഡി.പി.ഇ.പി.ക്ക് പകരം കൊണ്ടുവന് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് മുഖ്യ പങ്ക് വഹിച്ചു. 2005 മാര്‍ച്ച് മുതലാണ് ഗ്രേഡിംഗ് സംമ്പ്രദായം നടപ്പിലാക്കിയത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ കാലങ്ങളില്‍ ആസൂത്രണം ചെയ്ത് പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. സാകഷരത, വയോജന വിദ്യാഭ്യാസം തുടങ്ങിയവ അവയില്‍ പെടും. സ്വതന്ത്ര്യം കിട്ടിയ ഉടനെ ദേശീയ സാക്ഷരതാ നിരക്ക് 18.03 ആയിരുന്നു. ഇതില്‍ നിന്ന് 2011 ലെ സെന്‍സസ് അനുസരിച്ച്നാലിരട്ടിയലധികം 74.04 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. 2001 ലെ നിരക്ക് 64.84യിരുന്നു. 

    വിദ്യാഭ്യാസം നുകരാന്‍ ഒട്ടും സാധ്യമാവാത്ത ഒരു കോടിയലധികം പൈതങ്ങള്‍ ഇന്ത്യാ രാജ്യത്തില്‍ ഇപ്പോഴുമുണ്ട്. ഇവര്‍ക്ക് വിദ്യയുടെ വെളിച്ചം എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 'ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ നാഴികകല്ലായ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം 2009' ഈ രംഗത്ത് സുപ്രധാന ചുവടുവെപ്പാണ്. ഒന്ന് മുതല്‍ എട്ട് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പരിധിയില്‍ വരുന്നത്. ഇത് ഭാരിച്ചതും പ്രയാസമേറിയതുമായ ബാധ്യതയാണ്. ഇന്ത്യയിലെ പല ഗ്രാമങ്ങളും, പ്രത്യേകിച്ച് പ്രൈമറി സ്കൂളുകള്‍ പോലുമില്ലാത്ത മുസ്ലിം ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് ജസ്റ്റീസ് സച്ചാര്‍ കമ്മീഷന്‍ രേഖപ്പെടുത്തിയുട്ടുണ്ട്. പല പ്രദേശങ്ങളിലും ഒരു വിഭാഗം അധ്യാപകര്‍ സ്കൂളില്‍ ഹാജറാവതെ ശമ്പളം പറ്റുന്നുണ്ട്. ശുദ്ധജല-ശുചിത്വ സൗകര്യങ്ങളും മേല്‍കൂര പോലുമില്ലാത്ത പല വിദ്യാലയങ്ങളുമുണ്ട്. ഇങ്ങനെ പല പ്രയാസങ്ങളും ഉള്‍പ്പെട്ടതാണ് ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ രംഗം ഉന്നത വിദ്യാഭ്യാസം നേടിയവര്‍  ഇപ്പോള്‍ ഭാരതത്തില്‍ കേവലം ഏഴു ശതമാനം മാത്രമാണ്  ഇതെല്ലാം പുതിയ വിദ്യാഭ്യാസ നിയമം  പ്രാബല്യത്തില്‍ വരുന്നതോടെ പരിഹൃതമാകുമെന്ന് പ്രതീക്ഷിക്കാം.

    വിദ്യാഭ്യാസ രംഗത്ത് പല നൂതന പരിഷ്ക്കാരങ്ങള്‍ക്കും ഭാരതം ആരംഭം കുറിച്ചിട്ടുണ്ട്. നോളേജ് സിറ്റി, മെറ്റാ യൂനിവേഴിസിറ്റി തുടങ്ങിയവ അതിലുള്‍പെടും നാല് സര്‍വ്വകലാ ശാലകളിലൂടെ  ഒരേ അവസരത്തില്‍ ഒരു പഠിതാവിന് നാല് ഡിഗ്രികള്‍ പഠിക്കാവുന്ന സംവിധാനമാണ് മെറ്റാ യൂനിവേഴിസിറ്റി.  ഡല്‍ഹി ആസ്ഥാനമായാണ് ആദ്യത്തെ മെറ്റാ സര്‍വ്വകലാ ശാലയുടെ തുടക്കം. ഡല്‍ഹി ഐ.ഐ.ടി., ഡല്‍ഹി സര്‍വ്വകലാശാല,  ജവഹര്‍ ലാല്‍ നെഹറു സര്‍വ്വകലാശാല, ജാമിയ മില്ലിയ സര്‍വ്വകലാശാല എന്നിവ ആരംഭത്തില്‍ കൈക്കോര്‍ക്കും. ഈ സംവിധാനം നിലവില്‍ വരാന്‍ സാധ്യതയുള്ള ജില്ലയാണ് മലപ്പുറം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഈ രംഗത്ത് അനുദിനം മുന്നേറുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ വിഷയങ്ങളും വിഭാഗങ്ങളും ഒരു കുടക്കീഴില്‍ സംഗമിക്കുന്ന ക്യാമ്പസുകളാണ് നോളേജ് സിറ്റി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ക്യാമ്പസുകള്‍ക്ക് വേണ്ടിയുള്ള ആസുത്രണം അണിയറയില്‍ നടക്കുന്നു.

    വ്യത്യസ്ത വീക്ഷണങ്ങളോടെയും സിലബസ്സോടും പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനമാണ് 1986 ല്‍ രൂപീകൃതമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക്ക് യൂനിവേഴ്സിറ്റി. ബുദ്ധിശക്തിയും കഴിവുകളും പരീക്ഷിച്ച് 11-ാം വയസ്സിലാണ് അഡ്മിഷന്‍. ഇസ്ലാമിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള സിലബസ്സും കര്‍മ്മ പദ്ധതിയും സ്ഥാപനത്തിന്‍റെ പ്രത്യേകതയാണ്. ഇന്ത്യയ്ക്കകത്തും പുറത്തും യൂനിവേഴ്സിറ്റികളില്‍ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനം നടത്തുന്നു. ഇതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് ഈ രീതിയിലുള്ള പല സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിനകത്തും പുറത്തും സ്ഥാപിതമായി.

    കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്തില്‍ മത-ഭൗതീക വിദ്യാഭ്യാസം സമ്വനയിപ്പിച്ച് 1978 ല്‍ കോഴിക്കോട് കാരന്തൂരില്‍ മര്‍ക്കസ്സു സഖാഫത്ത് സുന്നിയ്യ സ്ഥാപിതമായി. സ്ഥാപനത്തിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമായി പുതുപ്പാടി, കൈതപ്പൊയില്‍ നിലവില്‍ വരുന്ന മര്‍ക്കസ് നോളേജ് സിറ്റി വിദ്യാഭ്യാസവും തൊഴിലും ചികിത്സയും ഒരു കുടക്കീഴിലൊരുക്കുന്ന ധാര്‍മ്മികതയിലൂന്നിയ സംസ്ഥാത്തെ ആദ്യത്തെ വേറിട്ട മാകൃകാ സ്ഥാപനമായി മാറും. മര്‍ക്കസ് പ്രസ്ഥാനത്തിന് കീഴില്‍ സമുന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ നിരവധി മദ്രസ്സകളും കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നു.

    രാജ്യത്തെ നാല്‍പത് കേന്ദ്ര സര്‍വകലാശാലകളിലേക്കും പ്രശസ്ത ഇന്‍സ്റ്റിട്ട്യൂട്ടുകളിലേക്കും പ്രധാന കോഴ്സുകളിലേക്കുമുള്ള പ്രവേശനം എന്‍ട്രന്‍സ് പരീക്ഷകളിലൂടെയാണ്. ഇത്തരം കോഴ്സുകളിലേക്കുള്ള പരീക്ഷകള്‍ക്ക് പൊന്നാനി എം ഇ എസ് കോളേജ് 'ഡ്രീംസ് ' എന്ന പേരില്‍ പ്രത്യേക കോച്ചിങ്ങ് ആരംഭിച്ചിരക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിഭിന്ന രീതികളില്‍ ഇത്തരം കോച്ചിംങ്ങ് സെന്‍ററുകളുണ്ട്.

    പഠന മേഖലകളില്‍ പലയിടത്തും ഹൈടെക്ക് സംവിധാനങ്ങള്‍ക്ക് നാന്ദി കുറച്ചിട്ടുണ്ട്. ഭാവിയില്‍ വിവര സാങ്കേതിക വിദ്യ ഈ രംഗം അടക്കി വാഴും. പുസ്തകങ്ങളുടെയും പഠന സാമഗ്രികളുടെയും എണ്ണം കുറയും. പകരം പെന്‍ഡ്രൈവുകളും ടാബ്ലെറ്റുകളും സ്ഥാനം പിടിക്കും. ഇന്നത്തെ ക്ലാസ് റൂം സിസ്റ്റത്തില്‍ നിന്ന് വിവിധ ശൃംഖലകളുമായി ബന്ധിപ്പിച്ച് യൂനിവേഴ്സിറ്റികളിലും സ്കൂളുകളിലും പഠനം നെറ്റ് വര്‍ക്കിലൂടെ വ്യാപിക്കും തുടങ്ങിയ ശാസ്ത്രീയമായ നവീന പഠന രീതികള്‍ ഈ രംഗത്ത് നിലവില്‍ വരും. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ പഠനം വ്യാപിക്കും. മൊത്തത്തില്‍ കേരളം ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ ഹബ്ബായ് മാറുമെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുമെന്ന് നമുക്ക് ആശിക്കാം.