59. സ്വാശ്രയ വിദ്യാഭ്യാസം

59. സ്വാശ്രയ വിദ്യാഭ്യാസം




ടിവിഅബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


        1930 ല്‍ തിരുവന്തപുരം വൈ എം സി എ കെട്ടിടത്തില്‍ ആരംഭിച്ച ന്യൂ ട്യൂട്ടോറിയല്‍ കോളേജാണ് കേരളത്തിലെ ആദ്യത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനം. രാഷ്ട്രപതിയായിരുന്ന കെ. ആര്‍. നാരയണന്‍ കുറച്ച് കാലം ഇവിടെ അധ്യാപകനായിരുന്നു. 1967 ലെ സപ്തക്ഷി ഭരണത്തില്‍ തിരുവന്തപുരത്ത് ആരംഭിച്ച ലോ അക്കാദമിയാണ്   കേരളത്തിലെ ആദ്യത്ത സാശ്രയ വിദ്യാഭ്യാസ സ്ഥാപനമായി പരിഗണിക്കപ്പെടുന്നത്. തുടര്‍ന്ന് ഈ മേഖലകളില്‍ ബി. എഡ്. കോഴ്സുകള്‍ക്ക് കേരളാ യൂണിവേഴ്സിറ്റി അനുമതി നല്‍കി. ഒരു സര്‍ക്കാര്‍ കോളേജ്, രണ്ട് സാശ്രയ കോളേജ് എന്ന സമവാക്യത്തോടെ ആന്‍റണി സര്‍ക്കാറാണ് സാശ്രയ വിദ്യാഭ്യാസരംഗം വ്യാപകമാക്കിയത്. 

    അവിഭക്ത ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് അഞ്ചോ ആറോ എഞ്ചിനറിംഗ് കോളേജുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ തമിഴ്നാട്, ഹൈദരാബാദ് ഒഴികെയുള്ള ആന്ധ്രപ്രദേശ്, സൗത്ത് കനറ, മലബാര്‍ ജില്ല തുടങ്ങിയവ ഉള്‍പ്പെട്ട പഴയ മദ്രാസ് സംസ്ഥാനത്തില്‍  ചെന്നൈയിലെ ഒരേ ഒരു ഗിണ്ടി എഞ്ചിനിയറിംഗ് കോളേജും രണ്ട് മെഡിക്കല്‍ കോളേജുകളുമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ തന്നെ 150 ല്‍ പരം എഞ്ചിനിയറിംഗ് കോളേജകളും മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഉള്‍പ്പെടെ 24 മെഡിക്കല്‍ കോളേജുകളും പ്രവര്‍ത്തിക്കുന്നു്. ഇവയില്‍ അധികവും സാശ്രയ സ്ഥാപനങ്ങളാണ്. 6 മെഡിക്കല്‍ കോളേജ്, ദശ കണക്കിന് എഞ്ചിനിയറിംഗ് കോളേജ് അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തൊഴില്‍ ലഭ്യതാ സാധ്യത കോഴ്സുകളുള്ള  കലാലയങ്ങള്‍ മറ്റുപ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ കേരളത്തില്‍ മുസ്ലംകളുടെതായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ നിന്ന് ഒരോ വര്‍ഷവും ധാരാളം മുസ്ലിംകുട്ടികള്‍ പഠിതാക്കളുടെ ഇഷ്ടപ്രകാരമോ രക്ഷിതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയോ, ആഗ്രഹിച്ച കോഴ്സ് ലഭ്യമാവാതെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു.

    വിവിധ വിഭാഗങ്ങളില്‍ നിന്നായി മുക്കാല്‍ ലക്ഷത്തില്‍ അധികം  എന്‍ജിനീയര്‍മാര്‍ ഓരോ വര്‍ഷവും കോഴ്സ് പൂര്‍ത്തിയാക്കുന്നു. എന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ഇവരില്‍ ചിലര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതോടൊപ്പം മറ്റു പലരും തൊഴില്‍ രംഗത്ത് പരാജയപ്പെടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ അഭിരിുചിക്കനുസരിച്ചുള്ള കോഴ്സ് രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ പഠന രംഗത്ത് നിഷ്പ്രഭമാകേണ്ട സ്ഥിതി വിശേഷം ഉണ്ടാകില്ല. ബാംഗ്ലൂര്‍, ചെന്നൈ പോലുള്ള ഐ. ടി. നഗരങ്ങളില്‍ എഞ്ചിനിയറിംഗ് പാസ്സിന് ശേഷം തൊഴില്‍ സാധ്യത കുറവായതിനാല്‍ എം. ബി. എ., എം. സി. എ പോലുള്ള ഡിഗ്രികള്‍ നേടി കോര്‍പ്പറേറ്റ്, ഐ. ടി., ബേങ്കിങ് മേഖലകളില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുമുണ്ട്. പരമ്പരാഗത ഡിഗ്രി കോഴ്സുകള്‍ക്ക് ഇപ്പോള്‍ പ്രിയം കുറവാണെങ്കിലും ഡല്‍ഹി ജെ.എന്‍ യു വില്‍ അറബിക്ക് പേര്‍ഷ്യന്‍ ഭാഷകള്‍ക്ക്  അഡ്മിഷന്‍ വര്‍ദ്ധിച്ചുവരുന്നുമുണ്ട്.