17. പ്രധാന വാഖിഫീങ്ങളും സഹായികളും


17. പ്രധാന വാഖിഫീങ്ങളും സഹായികളും



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


                    ആരംഭ കാലം മുതല്‍ തന്നെ സ്ഥാപന വളര്‍ച്ചയിലും സാമ്പത്തിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും കേരളത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ അഴീക്കോട് കെ.എം. സീതി സാഹിബിന്‍റെ പിതാവ് നമ്പൂരി മഠത്തില്‍ ശീതി മുഹമ്മദ് സാഹിബിന്‍റെ നേതൃത്വത്തില്‍ 1913 മുതല്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ലജനത്തുല്‍ ഹമദാനിയ സമാജം മാസംതോറും നിശ്ചിത തുക നല്‍കുകയും സഭാ കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് വലിയൊരു സംഖ്യ സംഭാവന അര്‍പ്പിക്കുകയും ചെയ്തിരുന്നു. സമാജത്തിന്‍റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ 1927ല്‍ അതിന്‍റെ സമ്പത്തും, തിരൂര്‍ മലബാര്‍ ദീനുല്‍ ഇസ്ലാം സഭയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ 1925ല്‍ അതിന്‍റെ സ്വത്തുക്കളും സഭക്ക് വഖഫായി  ലഭിച്ചു. 

                    ഹാജി ഇസ്മാഈല്‍ ഹാജി ഈസ സേട്ട് (കൊച്ചി),  ആലുങ്ങല്‍ തിത്താവുമ്മ ഹജ്ജുമ്മ (കൊണ്ടോട്ടി), കക്കോടന്‍ മമ്മു ഹാജി, ഖാന്‍ സാഹിബ് എ.കെ. അലി കുഞ്ഞി സാഹിബ് (കരിക്കുളം), പീടിയേക്കല്‍ മുഹമ്മദ് കുട്ടി സാഹിബ്, അനുജന്‍ അബ്ദുറഹിമാന്‍ സാഹിബ് (ചെറുതുരുത്തി), കൊളമ്പ് പി.ബി. ഇമ്പിച്ചി ഹാജി (ശ്രീലങ്ക), കോയപ്പത്തൊടി മമ്മദ് കുട്ടി ഹാജി, സി തറീക്കുട്ടി ഹാജി, സാദാ അലി സാഹിബ്, മായന്ത്രിയകത്ത് മമ്മിക്കുട്ടി, സി ഇമ്പിച്ചി ഹാജി, രാജാ അബ്ദുല്‍ ഖാദര്‍ ഹാജി, ഖാന്‍ ബഹദൂര്‍ വി. കെ. ഉണ്ണിക്കമ്മു സാഹിബ്, ആദം ഹാജി പീര്‍ മുഹമ്മദ് സേട്ട്, ഹുസ്സം കാസം ദാദ, ഹാജി ഹബീബ് ഹാജി പീര്‍ മുഹമ്മദ് സേട്ട്, ഖാദര്‍ കുട്ടി ഹാജി, കറാച്ചി ബാപ്പു ഹാജി, പോക്കുട്ടി ഹാജി, കൂരിമണ്ണില്‍ വലിയമണ്ണില്‍ മൊയ്തീന്‍ കുട്ടി ഹാജി, പി. കെ. അബ്ദുറഹിമാന്‍ കുട്ടി എന്ന ഇമ്പിച്ചി, തരകംകോജിനിയകത്ത് ഇബ്രാഹിംകുട്ടി, പള്ളിവളപ്പില്‍ പാത്തുമ്മ, കെ. പി. അബ്ദുറഹിമാന്‍ കുട്ടി ഹാജി, തൈയ്വളപ്പില്‍ മുഹമ്മദ് എന്ന ബാവ ഹാജി, മണലൂര്‍ മുഹമ്മദ് ഉണ്ണി, പനിച്ചകത്ത് മമ്മു ഹാജി, നാലകത്ത് പരീക്കുട്ടി, കെ. വി. മുഹമ്മദ് ആനക്കയം, പാറ പാത്തുമ്മക്കുട്ടി ഉമ്മ, മേലേവീട്ടില്‍ രായിന്‍കുട്ടി, പെരുക്കൊല്ലം കുഴിയില്‍ ബീരാന്‍ കുട്ടി ഹാജി, കെ. എം. ഉമ്മര്‍ കുട്ടി ഹാജി, പറമ്പൂര്‍ മൊയ്തുട്ടി ഹാജി, എം. സി. ബാവ, കൊടവയക്കല്‍ ബാപ്പുട്ടി ഹാജി, കൈതക്കോടന്‍ ഹജ്ജുമ്മ, കോങ്ങണം വീട്ടില്‍ ആയിശക്കുട്ടി ഉമ്മ, അണ്ണത്ത് കാഞ്ഞിരക്കാട്ടില്‍ സൈതലവി ഹാജി, വലിയകത്ത് പരിയാട്ടില്‍ ആയിശക്കുട്ടി ഹജ്ജുമ്മ, കുന്നുമ്മല്‍ മാനാത്ത് മമ്മാച്ചുകുട്ടി ഉമ്മ, പള്ളിവളപ്പില്‍ പാത്തുമ്മ, വെട്ടിക്കാട്ടില്‍ കുഞ്ഞുട്ടി, യാക്കൂബ് തിരുവനന്തപുരം തുടങ്ങിയ പല വ്യക്തിത്വങ്ങളും സഭയ്ക്ക് സ്വത്തുക്കളും ഉദാരമായ സംഭാവനകളും നല്‍കിയവരില്‍പ്പെടും. കൊയപ്പത്തൊടി മമ്മദ്കുട്ടി ഹാജിയില്‍നിന്നും, എ.കെ. കുഞ്ഞിമായിന്‍ ഹാജിയില്‍നിന്നും ഓരോ ആന ദാനമായി ലഭിച്ചു. റോഡ് ഗതാഗതം ഇന്നത്തെപ്പോലെ വികസിക്കാത്തകാലത്ത് പ്രധാന ജലപാതയായിരുന്ന കനോലി കനാലിലൂടെ തിരൂരിലേക്കും ചാവക്കാട്ടേക്കും സഞ്ചരിച്ചിരുന്ന സി. തറീക്കുട്ടിഹാജിയുടെ പാസഞ്ചര്‍ ബോട്ടുകളില്‍  പുതുവിശ്വാസികള്‍ക്ക് യാത്ര സൗജന്യമായിരുന്നു.