20. തിരുവിതാംകൂറും വര്‍ണാകുലര്‍ സ്‌കൂളുകളും

20. തിരുവിതാംകൂറും 
വര്‍ണാകുലര്‍ സ്‌കൂളുകളും








ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336


    1817 ല്‍ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി പുറപ്പെടുവിച്ച വിളംബരമനുസരിച്ച് ആധുനിക വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം നല്‍കി.തുടര്‍ന്ന് രണ്ട് വീതം അദ്ധ്യാപകരെ നിയമിച്ച് വര്‍ണ്ണാകുലര്‍ സ്‌കൂളുകള്‍ പലയിടത്തും  സ്ഥാപിച്ചു. .

    ആധുനിക തിരുവിതാംകൂറിന്‍റെ സുവര്‍ണ്ണ കാലമായിരുന്ന സ്വാതി തിരുന്നാളിന്‍റെ ഭരണത്തില്‍(1829-1847) തിരുവന്തപുരം പബ്ലിക്ക് ലൈബ്രറിയും വാന നിരിക്ഷണ കേന്ദ്രവും സ്ഥാപിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്  ആരംഭം കുറിക്കുകയും ആദ്യമായി പാഠ പുസ്തക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 1834 ല്‍ തിരുവന്തപുരത്ത് ഇദ്ദേഹം സ്ഥാപിച്ച സ്‌കൂളാണ് ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി കോളേജ്. 

    ഉത്രം തിരുന്നാള്‍ മഹാരാജാവിന്‍റെ കാലത്ത് തിരുവിതാംകൂറില്‍ 1859 ല്‍ പെണ്‍കുട്ടികള്‍ക്കായി പ്രാഥമിക സ്‌ക്കൂള്‍ സ്ഥാപിച്ചു. 1880 ല്‍ തിരുവന്തപുരത്ത് ആരംഭിച്ച ഹോളി ഏഞ്ചല്‍സ് ഗേള്‍സ് ഹൈസ്‌കൂളാണ് തിരുവിതാംകൂറിലെയും ദക്ഷിണേന്ത്യയിലെയും ആദ്യത്തെ ഗേള്‍സ് ഹൈസ്‌ക്കൂള്‍. 1879 ല്‍ സ്ഥാപിതമായ കൊല്‍ക്കത്ത ബെഥുന്‍ കോളേജാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ്. മഹര്‍ഷി കേശവ് കാര്‍വെ 1916 ല്‍ പുനെയില്‍ സ്ഥാപിച്ച ഇന്ത്യന്‍ വിമന്‍സ് യൂനിവേഴ്‌സിറ്റിയാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വ്വകലാശാല.