30. മക്തി തങ്ങള്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
മുസ്‌ലിംകളില്‍ സ്ത്രി വിദ്യാഭ്യാസം, ഇംഗ്ലീഷ് പരിജ്ഞാനം, ശുദ്ധ മലയാള പ്രയോഗം, തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന് ത്രീവ്ര യത്‌നം നടത്തിയ പരിഷ്‌കര്‍ത്താവാണ് സനാഉല്ലാ മക്തി തങ്ങള്‍ 1847 ല്‍ വെളിയംക്കോട് ജനിച്ചു. ചാവക്കാട് ഹയര്‍ എലിമെന്ററി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനും വെളിയംകോട് പൊന്നാനി മാറഞ്ചേരി ദര്‍സ്സുകളില്‍ ഉപരിപഠനത്തിന് ശേഷം മലയാളം, അറബി, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ അവകാഹം നേടി. ബ്രിട്ടീഷ് സര്‍ക്കാറിന് കീഴില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു. 1882 ല്‍ 35-ാം വയസ്സില്‍ ഉദ്യോഗം രാജിവെച്ച് മുഴു സമയ വിദ്യാഭ്യാസ സാംസ്‌ക്കാരിക പ്രവര്‍ത്തകനായി മാറി. നാരീനരാഭിചാരി എന്ന കൃതിയിലൂടെ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു.
ബ്രിട്ടീഷ് ഭരണത്തിന്‍റെ തണലില്‍ മിഷണറി പ്രവര്‍ത്തനം വ്യാപകമായ സമയത്ത് ഇസ്‌ലാമിനെയും തിരുനബിയെയും അധിഷേപിച്ച് കുപ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ തന്‍റെ ഉജ്വല പ്രഭാഷണത്തിലൂടെയും തൂലികയിലുടെയും പ്രതിയോഗികളുടെ മുന്നേറ്റത്തിന് തടയിട്ടു. 'കഠോര കുഠാരം' തുടങ്ങി പല രചനകളിലൂടെയും ശക്തിയുക്തം ചെറുത്തു തോല്‍പ്പിച്ച് മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. പരമ്പരാഗത വിദ്യാഭ്യാസ രീതിയെ എതിര്‍ത്തു. ഇംഗ്ലീഷും മലയാള ഭാഷയും പഠിക്കാന്‍ സമുദായത്തെ പ്രേരിപ്പിച്ചു. മുസ്‌ലിംകളും വിദ്യാഭ്യാസവും' എന്ന പേരില്‍ പുസ്തകം രചിച്ചു. കഠോര കുഠാര മാണ് ഒരു മുസ്‌ലിം മലയാള ഭാഷയില്‍ രചിച്ച ആദ്യ കൃതി. സ്വദേശാഭിമാനി, സന്നാതനധര്‍മ്മം, മലയാള രാജ്യം, കേരള സഞ്ചാരി സലാഹുല്‍ ഇഖ്വാന്‍ തുടങ്ങിയ പത്ര പ്രസിദ്ധീകരണങ്ങള്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം അറബി മലയാളം, അറബി എന്നീ ഭാഷകളിലായി അറുപതോളം കൃതികളുടെ കര്‍ത്താവാണ്. 1909 ല്‍ തുര്‍ക്കി സമാചാരം എന്ന സായാഹ്ന പത്രം ആരംഭിച്ചെങ്കിലും സാമ്പത്തിക ബാധ്യത കാരണം അധിക കാലം തുടരാന്‍ കഴിഞ്ഞില്ല. മുസ്‌ലിം നവോത്ഥാനത്തിന് അക്ഷീണം ശ്രമിച്ചതിനാല്‍ നിരവധി യാതനകളും വേദനകളുടെ സഹിക്കേണ്ടി വന്ന അദ്ദേഹത്തിന് കേരളത്തിന്‍റെ നാനാഭാഗത്തും നിരന്തരമായ യാത്രയും വാദപ്രതിവാദങ്ങളും ഹേതുവായി ആരോഗ്യം അനുദിനം ക്ഷയിച്ചു വന്നു. 1912 സെപ്റ്റംബര്‍ 18ന് ഫോര്‍ട്ട് കൊച്ചിയില്‍ അന്തരിച്ചു.