About the authour

T. V. Abdurahimankutty is renowned as HistorianWriterTeacher, Cultural activist, Educational activist. His full name is Theruvathveetil Abdurahimankutty. He is popularly known as "abdrumash" in his native place and surroundings. He is one of the master in Ponnani history, a famous place in Kerala for its rich heritage and culture. He is active as a Historian after his career as a Teacher. He authored more than 10 books including Muslim vidhyabyasam : alif muthal IAS vare (Muslim Education: from alif to IAS)(Alif refers to the first letter of Arabic letter and IAS refers to Indian administrative service), Ponnani : paithrikavum navothanavum(Ponnani: heritage and renaissance), Sana'ahulla Makthithangal and 'charithramurangunna ponnani'(history of Ponnani). Many of his articles had published in magazines. He received many awards for his valuable contribution. Source : Wikipedia

മലപ്പുറം ജില്ലയില്‍ പൊന്നാനി നഗരത്തില്‍ 1949 ആഗസ്റ്റ് 16ന് ജനിച്ചു. പിതാവ് മുല്ലശ്ശേരി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍. മാതാവ് തെരുവത്ത് വീട്ടീല്‍ നഫീസ ഉമ്മ. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പൊന്നാനി തെരുവത്ത് പള്ളി, വലിയ പള്ളി, എം.ഐ.എ. കോളേജ്, അരീക്കോട് എസ്.എസ്.എ. കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. 1968 ല്‍ പട്ടാമ്പി മുതുതല വിവേകോദയം എല്‍.പി. സ്കൂളില്‍ അദ്ധ്യാപകനായി. 2005ല്‍ പൊന്നാനി  ടി.ഐ.യു.പി. സ്കൂളില്‍ നിന്ന് വിരമിച്ചു.
17 വര്‍ഷത്തോളം പൊന്നാനി നഗരസഭ കൗണ്‍സിലര്‍, നഗരസഭാ കൗണ്‍സില്‍ ഉപനേതാവ്, വിദ്യാഭ്യാസ സെക്റ്ററല്‍ കമ്മിറ്റി ചെയര്‍മാന്‍, എം. ഐ. അറബി കോളേജ് സെക്രട്ടറി, എം. ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കറസ്പോണ്ടന്‍റ്, തൃക്കാവ് ജി.എച്ച്.എസ്.എസ്. വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍, സര്‍ക്കാര്‍ ഹജ്ജ് വളണ്ടിയര്‍ തുടങ്ങിയ നിലകളില്‍ സേവനം ചെയ്തു. ആനൂകാലികങ്ങളില്‍ ചരിത്ര പംക്തികള്‍ കൈകാര്യം ചെയ്യുന്നു.
ചരിത്രഗവേഷണത്തിനും രചനയ്ക്കും സ്വദേശത്തുനിന്നും വിദേശത്തുനിന്നും പത്തോളം പുരസ്ക്കാരങ്ങളും ആദരങ്ങളും ലഭിച്ചിട്ടുണ്ട്. കേരള ഹിസ്റ്ററി റിസര്‍ച്ച് സെന്‍റര്‍, എം.ഐ.സഭാ മാനേജിംഗ് കമ്മിറ്റി, പൊന്നാനി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി, എം.ഇ.എസ്. കോളേജ് മാനേജിംഗ് കമ്മിറ്റി തുടങ്ങിയവയില്‍ അംഗമാണ്.
പ്രധാന കൃതികളില്‍ ചിലത് : പൊന്നാനി പൈതൃകവും നവോത്ഥാനവും, ചരിത്രമുറങ്ങുന്ന പൊന്നാനി (മൂന്നാം പതിപ്പ്), മലബാറിലെ മക്ക (രണ്ടാം പതിപ്പ്), കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മുസ്ലിം വിദ്യാഭ്യാസം അലിഫ് മുതല്‍ ഐ.എ.എസ്. വരെ, സനാഉല്ലാ മക്തി തങ്ങള്‍, മഊനത്തുല്‍ ഇസ്ലാം സഭ ചരിത്രവും വസ്തുതകളും.
ഭാര്യ: സഹീദ മറിയു. മക്കള്‍: സല്‍മ ജലീല, അബ്ദുല്‍ ഫത്താഹ്, ഷെമീല, ഫസീല (അദ്ധ്യാപകര്‍) ജസീല (അബൂദാബി)