1. പരിവര്‍ത്തനവും നവോന്മേഷവും

1. പരിവര്‍ത്തനവും 
നവോന്മേഷവും

 ടിവി അബ്ദുറഹിമാന്‍കുട്ടി
                                                മുബൈല്‍ : 9495095336



  
    ചരിത്രപരമായ കാരണങ്ങളാല്‍ ശതാബ്ദങ്ങളായി ആധുനിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞ് നില്‍ക്കേണ്ടി വന്ന കേരളത്തിലെ മുസ്‌ലിം സമൂഹത്തില്‍ ഈ അടുത്ത കാലത്തായി വൈജ്ഞാനിക-സാംസ്‌കാരിക രംഗത്ത് നാനാ തുറകളിലും പ്രകടമായി കൊണ്ടിരിക്കുന്ന ചലനാത്മക പരിവര്‍ത്തനവും നവോന്മേഷവും അനുദിനം അക്ഷരങ്ങളുടെ അക്ഷയ ഖനിയായി വളരുന്നതും ആശാവഹവും അനുകരണീയവുമാണ്.

    മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് അതി വിപുലമായ ചുവട്‌വെപ്പുകള്‍ നടന്ന് കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനം ആഗോള രംഗവുമായി തുലനം ചെയ്യുമ്പോള്‍ ഇത്രയും കുറഞ്ഞ പ്രദേശത്ത് ഇത്രയും കുറഞ്ഞ കാലത്തിനുള്ളില്‍ ഇത്രയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഈ മേഘലയില്‍ മറ്റെവിടെയും നടന്നിട്ടില്ല എന്ന് ഗ്രഹിക്കാന്‍ കഴിയും. ഉത്തുംഗ ശ്രേണിയിലേക്ക് ധൃതഗതിയിലുള്ള ഈയൊരു കുതിച്ചോട്ടത്തിന് കാരണം വിദ്യാഭ്യാസ വിചക്ഷണന്മാര്‍ മനനം ചെയ്ത നിരീക്ഷണങ്ങളിലൂടെ വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. ഇന്നലെകളുടെ ത്യാഗ പൂര്‍ണ്ണമായ ചരിത്രത്തില്‍ നിന്നാണല്ലൊ ഇന്നിന്‍റെ വര്‍ണാഭമായ ചിത്രം നാം ദര്‍ശിക്കേണ്ടത്.